വാഷ് ബേസിന്റെ സിങ്കിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്‌സ്
പാപ്പിനിശ്ശേരി :- വാഷ് ബേസിന്റെ സിങ്കിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്‌സ്. കണ്ണൂർ പാപ്പിനിശ്ശേരി ചിറ്റയിൽ അംഗനവാടിയിൽ പഠിക്കുന്ന അയാൻഷിൻ്റെ കൈയാണ് കുടുങ്ങിയത്. കുടുങ്ങിയ സിങ്കിന്റെ ഭാഗവും ഊരിയടുത്ത് വീട്ടുകാർ ആദ്യം പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തുകയായിരുന്നു. എന്നാൽ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും ഫയർഫോഴ്‌സിനെ സമീപിക്കാൻ നിർദേശം ലഭിക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ ഫയർഫഴിസിനെ സമീപിച്ചു. പരിശ്രമത്തിനൊടുവിൽ കുട്ടിയുടെ കൈ സിങ്കിൽ നിന്നും വേർപെടുത്തുകയായിരുന്നു.
