ശബരിമല :- എടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ധർമശാസ്താക്ഷേത്രം ചൊവ്വാഴ്ച അടയ്ക്കും. തിങ്കളാഴ്ച സഹസ്രകലശ പൂജ നടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ സഹസ്ര കലശാഭിഷേകം നടക്കും. രാത്രി 10 മണിക്ക് അത്താഴപൂജയ്ക്കുശേഷം ഹരിവരാസനം പാടി നട അടയ്ക്കും.
ഇനി പ്രതിഷ്ഠാദിന പൂജയ്ക്കായി മേയ് 25 ന് വൈകുന്നേരം നട തുറക്കും. മേയ് 26 നാണ് പ്രതിഷ്ഠാദിനം. മിഥുന മാസപൂജയ്ക്ക് ജൂൺ 14 ന് വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. ജൂൺ 19 ന് അടയ്ക്കും.
