മയ്യിൽ ടൗണിൽ ആരോഗ്യ വകുപ്പിന്റെ ഭക്ഷ്യസുരക്ഷാ പരിശോധന


മയ്യിൽ :- മയ്യിൽ ടൗണിൽ ആരോഗ്യ വകുപ്പ് ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും നിയമപ്രകാരം പിഴയിടുകയും ചെയ്തു. ഹോട്ടൽ, ബേക്കറി എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണം, കുടിവെള്ള സൗകര്യം, ശുചിത്വം, തൊഴിലാളികളുടെ ആരോഗ്യ മാനദണ്ഡങ്ങൾ എന്നിവ പരിശോധിച്ചു. 

ഹെൽത്ത് ഇൻസ്പെക്ടർ സാക്കിർ ഹുസൈൻ പി.വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ, ശ്രുതി സുരേഷ്, പ്രനിഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Previous Post Next Post