വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


ശ്രീകണ്ഠാപുരം :- വളക്കൈയിൽ ബസിന് തീപിടിച്ചു, തേലക്കാടൻസ് എന്ന ബസിനാണ് ഇന്ന് ഉച്ചയോടെ തീപിടിച്ചത്. ശ്രീകണ്ഠാപുരം - തളിപറമ്പ് റൂട്ടിൽ ഓടുന്ന ബസാണിത് വളക്കൈയിലെത്തിയപ്പോൾ ബസിൻ്റെ അടിഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ റോഡരികിൽ നിർത്തി യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു ഇതിനിടെയാണ് തീ ആളിപ്പടർന്നത് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപറമ്പിൽ നിന്നും ഫയർ ഫോഴ്സെത്തി തീയണച്ചു. ബസ് പൂർണമായികത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം.

Previous Post Next Post