പേരാവൂരിൽ അഡ്വ. സണ്ണി ജോസഫ് വിജയിച്ചു

 



പേരാവൂർ: പേരാവൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഉജ്ജ്വല വിജയം സ്വന്തമാക്കി. ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ ടീച്ചറെയാണ് സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്.

ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 14,453 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. സണ്ണി ജോസഫ് 76,140 വോട്ടുകൾ നേടിയപ്പോൾ കെ.കെ ശൈലജ ടീച്ചർക്ക് 61,687 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൻ.ഡി.എ സ്ഥാനാർത്ഥി പൈലി വാത്യാട്ട് 8,020 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. പേരാവൂരിലെ യു.ഡി.എഫിന്റെ കരുത്ത് തെളിയിക്കുന്നതായി ഈ വിജയം.

Previous Post Next Post