അമ്യൂസ്മെന്റ് പാർക്കിലെ റൈഡറിന്റെ വെൽഡിങ് പൊട്ടി അപകടം ; കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്ക്


തിരുവനന്തപുരം :- തിരുവനന്തപുരരത്ത് വെമ്പായത്തെ അമ്യൂസ്മെന്റ് പാർക്കായ ഹാപ്പി ലാൻഡിൽ അപകടം. റൈഡറിന്റെ വെൽഡിങ്ങ് പൊട്ടി വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ ഒരാളെ തിരു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെ എത്തിച്ചു. ഒരാളെ കൂടി കൊണ്ടുവരും. 

തമിഴ്നാട് നാഗർകോവിൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരും സ്ത്രീകൾ. ഒരാളുടെ കാലിനാണ് പരിക്ക്. ചലഞ്ചർ എന്നാണ് അപകടം ഉണ്ടായ റൈഡിന്റെ പേര്. നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് സെന്റ്ജോൺസ് ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post