അഴീക്കോട് :- അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ 349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷ് വിജയിച്ചു. അവസാന റൗണ്ട് വരെ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയെ പരാജയപ്പെടുത്തി സുമേഷ് വിജയം ഉറപ്പിച്ചത്.
