കൊട്ടിയൂർ വൈശാഖോത്സവ കാലത്ത് എത്തുന്ന ഭക്തർക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രദർശനത്തിന് കൂടുതൽ സൗകര്യമൊരുങ്ങുന്നു


തളിപ്പറമ്പ് :- കൊട്ടിയൂർ വൈശാഖോത്സവകാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് രാജരാജേശ്വര ക്ഷേത്രദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ ദേവസ്വം അധികൃതർ. കർണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ എത്താറുണ്ട്. കൊട്ടിയൂർ തീർഥാടനകാലത്ത് മഴ, ഗതാഗതപ്രശ്നം എന്നിവ കാരണം പലപ്പോഴും ക്ഷേത്രത്തിൽ വൈകിയെത്തുന്നവർ ദർശനം ലഭിക്കാതെ മടങ്ങാറുണ്ട്. ഇത് കണക്കിലെടുത്ത് മേയ് 28 മുതൽ ജൂൺ 24 വരെ ക്ഷേത്രദർശനസമയം രാത്രി 10 വരെ ദീർഘിപ്പിക്കാനും ദൂരദേശങ്ങളിൽ നിന്ന് വരുന്നവർക്ക് രാത്രി ലഘുഭക്ഷണം നൽകാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. 

വൊളന്റിയർ കമ്മിറ്റികളും മാതൃസമിതികളും സേനാവിഭാഗങ്ങളും നഗരസഭയും പൂർണപിന്തുണ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. വഴിപാട് രസീതുകൾക്ക് പ്രത്യേക കൗണ്ടറുകളും സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം ക്ലോക്ക് മുറി കളും പ്രവർത്തിക്കും. ദേവസ്വത്തിന് കീഴിലുള്ള തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്.

Previous Post Next Post