പരിയാരം മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു


പരിയാരം :- കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. ഡോ. ഷമ മുഹമ്മദിന്റെ നേതൃത്വത്തിൽ കണ്ണൂരിലെ ഏക സർക്കാർ ഗവ. മെഡിക്കൽ കോളേജ് ഇനി പാഡ് ഫ്രീ ക്യാമ്പസ്. കേരളത്തിൽ ആദ്യമായി ഒരു സർക്കാർ മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തുകൊണ്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഇനി മുതൽ 'പാഡ് ഫ്രീ ക്യാമ്പസ്'. എ.ഐ.സി.സി വക്താവും, സോയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സണുമായ ഡോ. ഷമാ മുഹമ്മദ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന 'കപ്പ്‌ ഓഫ് കെയർ' ക്യാമ്പയിനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 

പെൺകുട്ടികൾക്കിടയിൽ നൂതനവും സൗകര്യപ്രദവുമായ സന്ദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും പാരമ്പര്യ രീതികളിൽ നിന്ന് മാറി ചിന്തിക്കാൻ പ്രയാസപ്പെടുന്ന ഒരു തലമുറയിൽ നിന്ന് മാറി ആധുനികതയുടെ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ഒരു തലമുറയിലാണ് നാടിന്റെ പ്രതീക്ഷയെന്നും മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി കൂടുതൽ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും പരിയാരം മെഡിക്കൽ കോളേജിൽ നടന്ന സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം പരിപാടിയായ 'കപ്പ്‌ ഓഫ് കെയർ' പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ഷമാ മുഹമ്മദ് പറഞ്ഞു.

കോളേജ് യൂണിയൻ ചെയർപേഴ്സൺ വാജിദ്.കെ അധ്യക്ഷത വഹിച്ചു, പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് മുഖ്യാതിഥിയായി. യുയുസി ആമിന ഫിസ, ഹുസ്നുൽ മുനീർ, മെഡിക്കൽ കോളേജ് സ്റ്റാഫ്‌ അംഗങ്ങളായ യു.കെ മനോഹരൻ, ടി.വി ഷാജി, ഹിഷാം മുനീർ എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ ആവണി ടി.സി സ്വാഗതവും ജനറൽ സെക്രട്ടറി മുഹമ്മദ്‌ ജാസിം നന്ദിയും അറിയിച്ചു. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ മെൻസ്ട്രൽ കപ്പിന്റെ ഉപയോഗ രീതിയെ സംബന്ധിച്ചും ഗുണങ്ങളെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സ്‌ അവതരിപ്പിച്ചു.

Previous Post Next Post