തളിപ്പറമ്പ് :- കുപ്പം പാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍ പൊട്ടി ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. ഇന്ന് രാവിലെ 10 മണിയോടെയാണ് കുപ്പം പാലത്തിന് മുകളില്‍ ലോറിയുടെ ടയര്‍ പൊട്ടിയത്.
പാലത്തിന് മധ്യത്തിലായതിനാൽ വലിയ വാഹനങ്ങളായ ലോറികളും ബസുകളും റോഡില്‍ കുടുങ്ങി. പോലീസ്ല സ്ഥലത്തെത്തി കാറുകളും ഇരുചക്രവാഹനങ്ങളും കടത്തിവിട്ടു. ഏകദേശം അരമണിക്കൂറോളം തളിപ്പറമ്പ് ചിറവക്ക് വരെ നഗരത്തില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉണ്ടായത്.
