പറശ്ശിനിക്കടവ് :- കേരളത്തിലേക്ക് എം ഡി എം എ ഉൾപ്പെടെയുള്ള രാസലഹരി വലിയ അളവിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ യുവാവിനെയും പെൺസുഹൃത്തിനെയും ബെംഗളൂരുവിൽ നിന്ന് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴികളെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനികൾ പിടിയിലായത്.
നിരവധി ലഹരിക്കടത്ത് കേസുകളിൽ പ്രതിയായ കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32), കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയ അദ്വൈതയെ പ്രണയം നടിച്ച് ലഹരിക്കടത്ത് സംഘത്തിന്റെ കണ്ണിയാക്കുക ആയിരുന്നു. ഇരുവരും വ്യാജ പേരിൽ ബെംഗളൂരുവിൽ ഫ്ളാറ്റെടുത്ത് താമസിച്ച് ലഹരിക്കടത്തിന് നേതൃത്വം നൽകിവ രികയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ഫെബ്രുവരിയിൽ 23 ഗ്രാം എം ഡി എം എയുമായി മൈനാഗപ്പള്ളി ഐ സി എസ് ജങ്ഷനിൽ നിന്ന് യുവതിയെ പിടികൂടിയിരുന്നു. ഈ കേസിലെ തുടർന്നിള്ള അന്വേഷണത്തിലാണ് കേരളത്തിലേക്ക് വൻതോതിൽ ലഹരി കയറ്റിയയയ്ക്കുന്ന സംഘത്തിലെ പ്രധാനികൾ അദ്വൈതയും മുഹമ്മദ് സിജാഹുമാണെന്ന് തെളിഞ്ഞത്‌സിജാഹ് മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിൽ പ്രതിയാണ്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രതീപിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
ശാസ്താംകോട്ട ഡി വൈ.എസ്.പി പ്രസാദ്, എസ്.എച്ച്.ഒ മൃദുൽ കുമാർ, എസ്.ഐ ശരത്ത്, എ.എസ്.ഐ. കെ.ആർ ബിജു, സി.പി.ഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ, അഞ്ജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
