കൊട്ടിയൂർ വൈശാഖോത്സവം ; തിരക്ക് കണക്കിലെടുത്ത് ഇത്തവണ കൂടുതൽ സൗകര്യം, കന്നഡ അറിയുന്ന പോലീസുകാരെ നിയമിക്കും


കൊട്ടിയൂർ :- വൈശാഖോത്സവത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മലബാർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ കൊട്ടിയൂരിൽ യോഗം ചേർന്നു. ഇക്കരെ കൊട്ടിയൂരിലെ ദേവസ്വം ഓഫീസിൽ ചേർന്ന യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു, കമ്മിഷണർ ടി.സി ബിജു, അസി. കമ്മിഷണർ പി.എസ് സുരേഷ് കുമാർ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, ട്രസ്റ്റിമാരായ ആക്കൽ ദാaമോദരൻ നായർ, ഹരിദാസ് ചോടത്ത്, എൻ.പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ കെ.പവിത്രൻ, മുൻ മാനേജർ കെ.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിന് ശേഷം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഉത്സവനഗരിയിലെ പാലം, ശൗചാലയം ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ പരിശോധിക്കുകയും വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ കൊട്ടിയൂർ ദേവസ്വത്തിന് നൽകുകയും ചെയ്തു. വൈശാഖോത്സവത്തിന്ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും ഏതാനും ദിവസത്തിനകം പൂർണമായി പൂർത്തിയാകുമെന്നും ഒ.കെ വാസു പറഞ്ഞു.

കഴിഞ്ഞവർഷത്തെ തിരക്കും സാഹചര്യങ്ങളും കണക്കിലെടുത്ത് ഈ പ്രാവശ്യം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കന്നഡ അറിയാവുന്ന വൊളന്റിയർമാരെയും പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൊട്ടിയൂർ ക്ഷേത്രത്തിന്റെ വികസനകാര്യങ്ങളിലും സമയബന്ധിതമായി പണികൾ പൂർത്തിയാക്കുന്നതിലും മലബാർ ദേവസ്വം അതീവ ജാഗ്രത പുലർത്തിയിട്ടുണ്ടെന്ന് മലബാർ ദേവസ്വം കമ്മിഷണർ ടി.സി ബിജു പറഞ്ഞു.

Previous Post Next Post