ഇന്ത്യയിൽ നിന്നുള്ള ചരക്കുകയറ്റുമതിയിൽ മികച്ച മുന്നേറ്റം


മുംബൈ :- ഏപ്രിലിൽ രാജ്യത്തുനിന്നുള്ള ചരക്ക് കയറ്റുമതിയിൽ മികച്ച മുന്നേറ്റം. 2025 ഏപ്രിലിലെ 3828 കോടി ഡോളറിൽ (3.67 ലക്ഷം കോടി രൂപ) നിന്ന് 4356 കോടി (4.17 ലക്ഷം കോടിരൂപ) ഡോളറായാണ് ഇത് കൂടിയത്. 13.78 ശതമാനമാണ് ചരക്കുകയറ്റുമതിയിലെ വളർച്ചയെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ഇറക്കുമതി കഴിഞ്ഞ വർഷത്തെ 6538 കോടി ഡോളറിൽ (6.26 ലക്ഷം കോടി രൂപ)നിന്ന് 7194 കോടി (6.89 ലക്ഷം കോടി രൂപ) ഡോളറായി ഉയർന്നു. പത്തുശതമാനമാണ് ഇറക്കുമതിയിലെ വർധന. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി 2838 കോടി (2.72 ലക്ഷം കോടി രൂപ) ഡോളറാണ്.

സേവനകയറ്റുമതിയിലും ഇത്തവണ മികച്ച വളർച്ച പ്രകടമാണ്. 2025 ഏപ്രിലിലെ 3285 കോടി (3.15 ലക്ഷം കോടി രൂപ) ഡോളറിൽ നിന്ന് 3724 കോടി ഡോളറായാണ് (3.57 ലക്ഷം കോടി രൂപ) കൂടിയത്. വളർച്ച 13.36 ശതമാനം. ഇറക്കുമതി മുൻവർഷത്തെ 1691 കോടി ഡോളറിൽ (1.62 ലക്ഷം കോടി രൂപ)നിന്ന് 1666 കോടി (1.60 ലക്ഷം കോടി രൂപ) ഡോളറായി താഴ്ന്നു. ഏപ്രിലിൽ ആകെ 8080 കോടി ഡോളറിൻ്റെ (7.74 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് നടന്നത്. മുൻവർഷമിത് 7113 കോടി (6.81 ലക്ഷം കോടി രൂപ) ഡോളറായിരുന്നു.

Previous Post Next Post