ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്‌മരണയിൽ ഇന്ന് ബലിപെരുന്നാൾ


തിരുവനന്തപുരം :- ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്‌മരണയിൽ ഇന്ന് ബലിപെരുന്നാൾ. പുതുവസ്ത്രങ്ങൾ ധരിച്ചും ഒത്തുചേർന്നും സ്നേഹം പങ്കുവെച്ചും പ്രാർത്ഥനാനിരതമായ ഈ ദിവസം സമ്പന്നമാക്കുകയാണ് വിശ്വാസികൾ. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ചിലയിടത്ത് ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ല. പ്രവാചകനായ ഇബ്രാംഹിം മകൻ ഇസ്മായീലിനെ ദൈവകൽപ്പന പ്രകാരം ബലി നൽകാനൊരുങ്ങിയതിന്റെ ഓർമ്മ പുതുക്കലാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ. അഗ്നി പരീക്ഷണങ്ങളെ വിശ്വാസ ദൃഡത കൊണ്ട് അതിജയിക്കാമെന്ന സന്ദേശ ദിനവും.

സഹനത്തിന്റേയും ത്യാഗത്തിന്റെയും സാഹോദര്യത്തിൻ്റെയും പുണ്യദിനം. രാവിലെ പെരുന്നാൾ നമസ്‌കാരം. വിശ്വാസികളെ സ്വീകരിക്കാൻ പള്ളികൾ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം ചിലയിടത്ത് ഈദുഗാഹുകൾ ഇല്ല. നമസ്കാരങ്ങൾക്ക് ശേഷം സ്നേഹാശംകൾ കൈമാറി ഊഷ്മ ളമായ വലിയപെരുന്നാൾ ആഘോഷത്തിലേക്ക് വിശ്വാസികൾ കടക്കും.

മൈലാഞ്ചിയിട്ടും പുതുവസ്ത്രമണിഞ്ഞ് കുടുംബാംഗങ്ങൾ ഒത്തു ചേർന്നും സൗഹൃദം പങ്കുവെച്ചും ഈ ദിവസം സമ്പന്നമാകും. ഇല്ലാത്തവർക്കുള്ള കരുതലും ചേർത്തുപിടിക്കലും മതമൈത്രിയും കൂടിയുമാണ് വലിയ പെരുന്നാൾ. ഇന്നലെ അവധി ലഭിച്ചത് വിവിധ ജില്ലകളിൽ നിന്നും നാട്ടിലെത്തേണ്ടവർക്ക് അനുഗ്രഹമായി. വിപണിയിൽ കനത്ത തിരക്കാണ് ഇന്നലെ രാത്രി അനുഭവപ്പെട്ടത്.

Previous Post Next Post