വീണ്ടും ചരിത്ര നേട്ടം ; ദാറുൽ ഹസനാത്തിന് മികച്ച ഡിപ്പാർട്മെൻ്റ് ബഹുമതി


കണ്ണാടിപ്പറമ്പ് :- ദാറുൽഹുദായിലും സഹസ്ഥാപനങ്ങളിലുമായി പ്രവർത്തിക്കുന്ന ഡിപ്പാർട്മെൻ്റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗങ്ങൾക്കിടയിൽ 2025–2026 അധ്യയന വർഷത്തിൽ സംഘടിപ്പിച്ച സമഗ്ര മത്സരത്തിൽ ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജിലെ സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം വീണ്ടും മികച്ച ഡിപ്പാർട്മെൻ്റ് ബഹുമതി നേടി. 

അക്കാദമിക - സംഘടനാ രംഗങ്ങളിൽ കൈവരിച്ച മികവിന്റെ അംഗീകാരമാണ് ഈ വിജയം. അക്കാദമിക് നിലവാരം, വിദ്യാർത്ഥി പങ്കാളിത്തം, ഗവേഷണ - സാഹിത്യ പ്രവർത്തനങ്ങൾ, സാമൂഹിക - സാംസ്കാരിക ഇടപെടലുകൾ, സംഘടനാ മികവ് എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ സമഗ്ര പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മികവ്. 


Previous Post Next Post