മുഹമ്മദ് റിയാസിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു


കോഴിക്കോട് :- മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിൽ ഇന്നലെ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് പ്രതിഷേധിച്ച സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വസീഫ്, എ പ്രദീപ് കുമാർ, പി മോഹനൻ തുടങ്ങി 57 പേർക്കെതിരെയാണ് കേസ് എടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസെടുത്തത്.

Previous Post Next Post