പനി ബാധിച്ചതിന് പിന്നാലെ ഹൃദയാഘാതവും ; മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു


കോഴിക്കോട് :- മലയാളി യുവാവ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് തൊട്ടിൽപാലം കൂടൽ സ്വദേശി കാര്യപ്പറമ്പത്ത് അസ്ലം(45) ആണ് മരിച്ചത്. പനി ബാധിച്ച അസ്ലമിന് പിന്നീട് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

വെന്റിലേറ്ററിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ദുബായ് റാശിദിയ്യയിൽ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്ലം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ : സമീറ. മക്കൾ : മുഹമ്മദ് സയാൻ, സൈഹ സംറിൻ.

Previous Post Next Post