ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം ഓണാഘോഷത്തോടനുബന്ധിച്ച് E - ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കേരള BSNL ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ കെ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.. വായനശാല യുവജന വേദി കൺവീനർ ടി.കെ ശരൺ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.വിനോദ്, വായനശാല രക്ഷാധികാരി എം.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.രതീശൻ, പി.വി പവിത്രൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം.കെ മനേഷ് സ്വാഗതം പറഞ്ഞു.
