ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം വാങ്ങി പണം അയച്ച വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ് ; പാപ്പിനിശ്ശേരി സ്വദേശി പിടിയിൽ


ശ്രീകണ്ഠാപുരം: ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം വാങ്ങിയ ശേഷം പണം കൈമാറിയതിന്റെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയയാൾ പിടിയിലായി. പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് ആണ് പിടിയിലായത്. ​ശ്രീകണ്ഠാപുരത്തെ ജ്വല്ലറിയിൽ നിന്ന് 4 പവൻ സ്വർണ്ണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ കേസിലാണ് പിടിവീണത്.

ജ്വല്ലറിയിൽ എത്തി സ്വർണ്ണം തിരഞ്ഞെടുത്ത ശേഷം പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്തെന്ന വ്യാജ സ്ക്രീൻഷോട്ട് ജീവനക്കാരെ കാണിച്ചാണ് ഇയാൾ സ്വർണ്ണവുമായി മുങ്ങിയത്. പിന്നീട് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ജ്വല്ലറി അധികൃതർ നടപടിക്ക് ഒരുങ്ങുകയായിരുന്നു.

Previous Post Next Post