നാറാത്ത്:-നാറാത്ത് മഹല്ല് മുസ്ലിം ജമാഅത്ത് ഫലാഹുസിബിയാൻ ദർസ് & മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൗട്ടിന്റെയും ദഫിന്റെയും അകമ്പടിയോട് കൂടി നബിദിന റാലി സംഘടിപ്പിച്ചു. നാറാത്ത് മഹല്ല് ഖത്തീബ് അബുൽ ഹസൻ അലി ശാദുലി അൽ ഖാസിമി, ജമാഅത്ത് പ്രസിഡണ്ട് ഡോ. കെ.കെ മുസ്തഫ ഹാജി, വൈസ് പ്രസി. മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി ബി. മുസ്തഫ ഹാജി, സദർ മുഅല്ലിം ആരിഫ് ദാരിമി, സിദ്ധീഖ് അസ്അദി, ഫൈസൽ അസ്അദി, അബ്ദുല്ല അസ്ഹരി, മുഷ്താഖ് ദാരിമി, അബ്ദുല്ല അസ്അദി, മഹമൂദ് ദാരിമി, നൗഷാദ് മൗലവി എന്നിവർ നേതൃത്വം നൽകി.
