കണ്ണാടിപ്പറമ്പ് :- മാതോടം ചവിട്ടടിപ്പാറ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി അഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.ഷീബ അധ്യക്ഷത വഹിച്ചു
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രശാന്ത് മാസ്റ്റർ, ടി.അശോകൻ, മാതോടം വാർഡ് മെമ്പർ ആർ.സുജേഷ്, ഡോ.സലാഹുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സി.ഷീബ സ്വാഗതം പറഞ്ഞു. തുടർന്ന് രാഗലയ കണ്ണൂർ അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.
