മയ്യിൽ - മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കുക - കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ്


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ഭരണസമിതി യോഗം ചേർന്നു. 

മയ്യിൽ വഴി കടന്നുപോകുന്ന നിർദ്ദിഷ്ട എയർപോർട്ട് റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കുക, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാൻ ഉപയുക്തമായ രീതിയിൽ മയ്യിൽ ടൗണിൽ ടൗൺ സ്ക്വയർ സ്ഥാപിക്കുക, മയ്യിൽ വഴി ബാംഗ്ലൂർ, തിരുവനന്തപുരം ഉൾപ്പെടെ ദീർഘദൂര ബസ് പെർമിറ്റുകളും മയ്യിലിന്റെ രാത്രികാല യാത്രാക്ലേശങ്ങൾക്ക് പരിഹാരമായി KSRTC ബസ്സ് റൂട്ടും അനുവദിക്കുക എന്നീ ആവശ്യങ്ങളിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന്  യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

യൂണിറ്റ് പ്രസിഡന്റ് പി.പി സിദ്ദിഖിന്റെ അധ്യക്ഷതയിൽ വ്യാപാര ഭവനിൽ ചേർന്ന യൂണിറ്റ് ഭരണസമിതി യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് മയ്യിലിന്റെ വികസന പ്രമേയം അവതരിപ്പിച്ചു. കെ.പി അബ്ദുൽ ഗഫൂർ, ഷറഫുദ്ദീൻ.പി എന്നിവർ സംസാരിച്ചു.

Previous Post Next Post