പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച്സിപിഐ കരിങ്കൽക്കുഴിയിൽ പ്രകടനവും പൊതു യോഗവും നടത്തി

 

കരിങ്കൽക്കുഴി :- പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് CPI യുടെ നേതൃത്വത്തിൽ കരിങ്കൽക്കുഴിയിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. 

CPI നേതാക്കളായ കെ.പ്രഭാകരൻ മാസ്റ്റർ, പി.എം അരുൺ കുമാർ, കെ.വി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ പി.രവീന്ദ്രൻ, പി.സുരേന്ദ്രൻ മാസ്റ്റർ, കെ.പി നാരായണൻ, കെ.പ്രേമ, ടി.വി ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി.




Previous Post Next Post