KSRTC ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

 




പെരളശേരി :- മകളോടൊപ്പം സ്‌കൂട്ടറിൻ്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പിതാവ് കെ എസ് ആർ ടി സി ബസിടിച്ചു മരിച്ചു. കണ്ണൂർ - കുത്തു പറമ്പ റോഡിലെ മൂന്ന് പെരിയ വായനശാലയ്ക്കു മുൻപിലാണ് അപകടം നടന്നത്കീഴത്തൂർ യുവജന സംഘം വായനശാലക്ക് സമീപം  നാഗത്താർ മുണ്ട്യാടി വീട്ടിൽ എൻ എം ബാലകൃഷ്ണനാ (62) ണ് മരിച്ചത

മൂന്നുപെരിയിൽ വെച്ച്മകളുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ  പിറകിൽ വന്ന കെ എസ് ആർ ടി സി ബസ്സിടിച്ച് , അപകടത്തിൽ പരിക്കേറ്റ് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിരിക്കെയാണ് മരണമടഞ്ഞത്. പിന്നിൽ നിന്നെത്തിയ കെ എസ് ആർ ടി സി ബസിടിച്ച് ബസിൻ്റെ പിൻചക്രത്തിൻ്റെ ഭാഗത്ത് കുടുങ്ങി പോവുകയായിരുന്നു നാട്ടുകാർ കാൽ മണിക്കൂറോളം നടത്തിയ പരിശ്രമത്തിൻ്റെ ഭാഗമായാണ് പുറത്തെടുത്തത്. ഉടൻ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കക്കാട് സ്പിന്നിംങ്ങ്  മിൽ മുൻ ജീവനക്കാരനും, ശ്രീ മേനരയരോത്ത് ഭഗവതി ക്ഷേത്രത്തിലെ കോമരവുമാണ് എൻ എം ബാലകൃഷ്ണൻ.

പരേതരായ , കെ കൃഷ്ണൻ നമ്പ്യാരുടെയും, കെ. ദേവിയമ്മയുടെയും മകനാണ്.

ഭാര്യ : ആർ.മണിമേഖല

മക്കൾ : സ്മിൽന(വെൽനസ് മാർകറ്റിങ്), വൈശാഖ് (ഇന്ത്യൻ ആർമി).

മരുമക്കൾ: രജിൽ (നരവൂർ  സി. ആർ പി എഫ് ) സീഷ്ണ (കീഴത്തൂർ ) .

സഹോദരങ്ങൾ:കെ.നാരായണൻ, എൻ.എം. ചന്ദ്രൻ ,പരേതനായ കെ .ഗോവിന്ദൻ.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 മണി ക്ക് പിണറായിപന്തക്കപ്പാറ പ്രശാന്തിയിൽ നടക്കും.

Previous Post Next Post