കണ്ണൂർ താളിക്കാവിൽ കിണറുകളിലെ മലിനജല പ്രശ്നത്തിന് ഉടൻ പരിഹാരം കാണണം - ശ്രീരാമാഞ്ജനേയ സേവാസംഘം


കണ്ണൂർ :- കണ്ണൂർ കോർപ്പറേഷൻ താളിക്കാവ് വാർഡിലെ വീടുകളിലെയും ആരാധനാലയങ്ങളിലേയും കിണറുകളിൽ മലിനജലം വ്യാപിച്ചിരിക്കുകയാണ്. നൂറോളം വീടുകളിലെ കിണറുകളിലാണ് മലിനജലം വ്യാപിച്ചിരിക്കുന്നത്.

ജനങ്ങൾ അനുഭവിക്കുന്ന ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ശ്രീരാമാഞ്ജനേയ സേവാസംഘം ആരോഗ്യവകുപ്പിനോടും കണ്ണൂർ കോർപ്പറേഷനോടും ആവശ്യപ്പെട്ടു. യോഗത്തിൽ പി.അർജുൻ കുമാർ, എം.കെ ജ്യോതീന്ദ്രൻ, ഇ.മനോഹരൻ, സി.സജീവൻ, എം.കെ ശുചീന്ദ്രൻ, കെ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.

Previous Post Next Post