'സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം' ; കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ജാഗ്രതാ നിർദ്ദേശം


കൊളച്ചേരി :- മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സുപ്രധാന നിർദ്ദേശവുമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശം. ഇത്തരം മരങ്ങൾ 

കാലവർഷക്കെടുതിയിൽ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ മരങ്ങളുടെ ഉടമസ്ഥർ മുൻകുട്ടി സ്വന്തം ചിലവിലും അത്തരം മരങ്ങൾ മുറിച്ച് മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകടസാധ്യത ഒഴിവാക്കേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

അപകടകാരണമാകുന്ന മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം, തുടർന്നുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Previous Post Next Post