തലശ്ശേരി :- പൊയിലൂരിൽ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കയ്യിൽ പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം തുടങ്ങി.