പള്ളിക്കുന്നിൽ KSRTC ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 


കണ്ണൂർ :-പള്ളിക്കുന്നിൽ KSRTC ബസും സ്കൂട്ടർ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പള്ളിക്കുന്ന് രാധാവിലാസം യു.പി സ്‌കൂളിന് സമീപം വടക്കേ ഭഗവതി ക്ഷേത്രത്തിനടുത്ത വെങ്ങര ഹൗസിൽ സജീന്ദ്രൻ - രജിത ദമ്പതികളുടെ മകൻ ഷിജിൽ (23) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 4.45 ഓടെ പള്ളിക്കുന്ന് ടിവിഎസ് ഷോറൂമിന് മുന്നിലാണ് അപകടം നടന്നത്.അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ AKG  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post