കൊളച്ചേരിപ്പറമ്പ് - കായച്ചിറ - പള്ളിപ്പറമ്പ് റോഡ് മെക്കാഡം താറിങ് നടത്തി നവീകരിക്കണം ; കോൺഗ്രസ്സ് പള്ളിപ്പറമ്പ് ബൂത്ത് കമ്മറ്റി ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA യ്ക്ക് നിവേദനം നൽകി


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ കൊളച്ചേരിപ്പറമ്പ് - കായച്ചിറ - പള്ളിപ്പറമ്പ് റോഡ് മെക്കാഡം താറിങ് നടത്തി നവീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പള്ളിപ്പറമ്പ് ബൂത്ത് കമ്മറ്റി ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA യ്ക്ക് നിവേദനം നൽകി. പള്ളിപ്പറമ്പിൽ ഗോവിന്ദൻ മാസ്റ്ററുടെ നന്ദി പര്യടനത്തിനിടെയാണ് നിവേദനം കൈമാറിയത്

ആറിലധികം ബസുകൾ ഉൾപ്പടെ നിരവധി മറ്റ് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന റോഡ് തകർച്ചയുടെ വക്കിലാണ്. കാലാകാലങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപണികൾ നടത്തുന്നുണ്ടെങ്കിലും ഓരോ മഴക്കാലം കഴിയുന്നതോടെയും റോഡ് ശോചനീയാവസ്ഥയിലേക്ക് മാറുകയാണ്. അതിനാൽ സംസ്ഥാന പൊതുമരാമത്ത്  വകുപ്പ് ഏറ്റെടുപ്പിച്ച്  മെക്കാഡം ടാർ ചെയ്‌ത്‌ നവീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു.

Previous Post Next Post