റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം, കുറ്റ്യാട്ടൂർ പഞ്ചായത്ത് വാതക ശ്മശാനത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് എട്ടേയാർ - പോറോളം - ചട്ടുകപ്പാറ - വില്ലേജ്മുക്ക് റോഡ് മെക്കാഡം ടാറിങ് ചെയ്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം, പോറോളത്തെ കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ (ശാന്തിവനത്തിൽ) വാതക ശ്മശാനം നിർമിക്കുന്നതിനും ഫണ്ട് അനുവദിക്കണമെന്ന് അവശ്യപ്പെട്ട് വാർഡ്‌ മെമ്പർ യൂസഫ് പാലക്കൽ തളിപ്പറമ്പ് മണ്ഡലം MLA ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി. 

പൊറോളത്ത് നടന്ന നന്ദി പര്യടനത്തിൽ വച്ചാണ് ടി.കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎയ്ക്കു നിവേദനം നൽകിയത്. പ്രസ്തുത വിഷയങ്ങളിൽ ഉടനടി പരിഹാരം കാണുമെന്ന് എംഎൽഎ ഉറപ്പ് നൽകിയതായി യൂസഫ് പാലക്കൽ അറിയിച്ചു.

Previous Post Next Post