കമ്പിൽ :- കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ, ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.
178 വിദ്യാർഥികൾ പരീക്ഷ എഴുതുകയും മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടുകയും ചെയ്തു.20 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമം, വിദ്യാർത്ഥികളു ടെ കഠിനാധ്വാനം, പി. ടി. എ യുടെയും മാനേജ്മെന്റിന്റെയും പരിപൂർണ സഹകരണം ഇതെല്ലാമാണ് വിജയത്തിന്റെ ഘടകങ്ങൾ എന്നു സ്കൂൾ അധികാരികൾ അറിയിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി തളിപ്പറമ്പസൗത്ത് സബ് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്താറുള്ള സ്കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ മികവും എടുത്തുപറയേണ്ടതാണ്. കേരള സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം എന്നിവയ്ക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾ വർഷംതോറും വിദ്യാലയത്തിൽ കൂടിവരികയാണ്. പാഠ്യപ്രവർത്തനത്തിനോടൊപ്പംതന്നെ പാഠ്യേതര പ്രവർത്തനങ്ങളിലെയും മികവ് ഈ വിദ്യാലയത്തെ നമ്മുടെ സംസ്ഥാനത്തെ തന്നെ മികച്ച ഒരു വിദ്യാലയം ആക്കി മാറ്റിയിരിക്കുകയാണ്.
കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തുകയും, മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കുകയും ചെയ്ത ഗവണ്മെന്റ്-എയ്ഡഡ് വിഭാഗത്തിലുള്ള ഏക വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ.
