കൊളച്ചേരി :- ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി.പി സുമേഷ്, വൈസ് പ്രസിഡണ്ട് സുനിത അബൂബക്കർ, കോൺഗ്രസ് നേതാവ് എ.പി രാജീവൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സന്‍, പഞ്ചായത്ത് മെമ്പർ ടിന്റു സുനിൽ, കെ.ബാലസുബ്രഹ്മണ്യൻ, സി.കെ സിദ്ദീഖ്, പി.പി രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ കോൺഗ്രസ് നേതാവ് എ.പി രാജീവൻ മഹിളാ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് എം.സജിമ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു.


