UDF സർക്കാർ അധികാരമേറ്റതിൽ KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി


കൊളച്ചേരി :- കേരളത്തിൻ്റെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നേതൃത്വത്തിൽ UDF സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി ട്രഷറിക്കു മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി. മധുരപലഹാരം വിതരണം ചെയ്തു.  സംസ്ഥാന കമ്മിറ്റി അംഗം പി.കെ പ്രഭാകരൻ ആമുഖഭാഷണം നടത്തി. 

ജില്ല വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ മാസ്റ്റർ, ബ്ലോക്ക് പ്രസിഡൻ്റ് പി.ശിവരാമൻ, എം.ബാലകൃഷ്ണൻ, പി.എം അബൂബക്കർ, ഇ.കെ നാരായണൻ നമ്പ്യാർ, സി.വിജയൻ, കെ.മുരളീധരൻ, പി.പി മുകുന്ദൻ, കെ.ബാലകൃഷ്ണൻ, കെ.ചന്ദ്രൻ, അബ്ദുൾ നാസർ, വനിതാ ഫോറം നേതാക്കളായ സി.കെ രുഗ്മിണി, സി.ഒ ശ്യാമള, എ.വി ലളിത, കെ.എം പുഷ്പജ തുടങ്ങിയവർ പങ്കെടുത്തു. 






Previous Post Next Post