വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വാർഷികാഘോഷം സംഘടിപ്പിച്ചു


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ 39 മത് വാർഷികാഘോഷം 'നാട്ടരങ്ങ്' വിവിധ കലാസാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. സംഘാടസമിതി ചെയർമാൻ ഒ.വി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.കെ മനേഷ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ  മനോജ് പട്ടാനൂർ മുഖ്യപ്രഭാഷണം നടത്തി. ദീർഘ കാലത്തെ സർവീസിനു ശേഷം വിരമിക്കുന്ന ചേലേരിയുടെ ജനകീയ പോസ്റ്റ് മാൻ പി.വി പവിത്രൻ, ചേലേരിയിലെ യുവ വനിതാ സംരംഭക എൽ.ലൈല, യുവ സാഹിത്യകാരി സനുജ രാജീവൻ എന്നിവരെ അനുമോദിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി.കെ ദീപ, ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ.പി പ്രമോദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അനിൽ കുമാർ, സ്പർശനം ചാരിറ്റബ്ൾ സൊസൈറ്റി ചെയർമാൻ എം.കെ ചന്ദ്രൻ, യു.കെ നാരായണൻ സ്മാരക വായനശാല & ഗ്രന്ഥാലയം സെക്രട്ടറി ചന്ദ്രൻ.കെ, പി.വി പവിത്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജോയിന്റ് കൺവീനർ പി.കെ വിശ്വനാഥൻ നന്ദി പറഞ്ഞു. തുടർന്ന് വായനശാലയുടെ വിവിധ വേദികളുടെ കലാപരിപാടികളും അരങ്ങേറി.











Previous Post Next Post