മട്ടന്നൂർ :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നും തീർഥാടനത്തിന് പോയവരിൽ 1035 ഹാജിമാർ തിരിച്ചെത്തി. ഇതുവരെ 3 വിമാനങ്ങളാണ് കണ്ണൂരിലെത്തിയത്.
അവസാനത്തെ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.35 നാണ് കണ്ണൂരിൽ ഇറങ്ങിയത്. ഇന്ന് വൈകുന്നേരം 7 മണിക്കാണ് അടുത്ത സർവീസ്. മേയ് 4 മുതൽ 13 വരെ 13 വിമാനങ്ങളിലായി 4519 പേരാണ് ഇത്തവണ കണ്ണൂർ എംബാർക്കേഷൻ വഴി ഹജ്ജിന് പുറപ്പെട്ടത്.
