കണ്ണൂർ :- കണ്ണൂർ സെൻട്രൽ ജയിൽ സുരക്ഷയിൽ പ്രധാനമായ വൈദ്യുതവേലി പുനഃസ്ഥാപിക്കാൻ 1.22 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് ഇലകട്രോണിക്സ് വിഭാഗത്തിന് തുക കൈമാറിയതായി ജയിൽ സൂപ്രണ്ട് കെ.വേണു പറഞ്ഞു. കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടി ഒരു വർഷമാകാറായപ്പോഴാണ് വൈദ്യുതവേലി നന്നാക്കാൻ നടപടി തുടങ്ങിയിരിക്കുന്നത്.
2025 ജൂലായ് 25 ന് പുലർച്ചെ യാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പോലീസും ജയിൽ അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകളുടെ തിര ച്ചിലിനൊടുവിൽ കിലോമീറ്ററുകൾക്കപ്പുറത്ത് തളാപ്പിലെ കിണറ്റിൽ ഒളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ കയർ വഴിയാണ് ഗോവിന്ദച്ചാമി ജയിലിൻ്റെ വൻമതിൽ കടന്നത്. ആ മതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ വൈദ്യുതിപ്രവാഹം ഉണ്ടായിരു ന്നെങ്കിൽ ഒരുപക്ഷേ ജയിൽചാട്ടം വിജയിക്കുമായിരുന്നില്ല. വിയ്യൂർ അതിസുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമി ഇപ്പോഴുള്ളത്.
