ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വായനശാലക്ക് അനുവദിച്ച ഫർണിച്ചർ ഏറ്റുവാങ്ങലും ജൂൺ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് ചേലേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കും.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര മേശ, കസേര, ഷെൽഫ് എന്നീ ഫർണിച്ചറുകൾ വായനശാലയ്ക്ക് കൈമാറും. വായനശാല പ്രസിഡന്റ് എൻ.വി പ്രേമാനന്ദൻ അധ്യക്ഷത വഹിക്കും.
