പ്ലസ് വൺ പ്രവേശനം ; അപേക്ഷ നൽകിയത് 4.44 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ; ആദ്യ അലോട്മെന്റ് ജൂൺ 15 ന്


തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനത്തിന് മുഖ്യഘട്ടത്തിലേക്ക് അപേക്ഷിച്ചത് 4,44,124 പേർ. ഇന്നലെയായിരുന്നു അവസാന തീയതി. അപേക്ഷകരിൽ 4,14,470 പേരാണ് SSLC പാസായവർ. 19,890 പേർ CBSE, 2083 പേർ ICSE, 7681 പേർ മറ്റുള്ളവ എന്നീ വിഭാഗങ്ങളിലാണ്. 

ട്രയൽ അലോട്മെന്റ് ജൂൺ 8ന് പ്രസിദ്ധീകരിക്കും. 15 ന് ആണ് ആദ്യ അലോട്മെന്റ്. മുഖ്യഘട്ടത്തിലെ 3 അലോട്മെന്റിന് ശേഷം ജൂലൈ 2ന് ക്ലാസുകൾ ആരംഭിക്കും. ജൂലൈ 13 മുതൽ സപ്ലിമെന്ററി പ്രവേശന നടപടികൾ ആരംഭിക്കും. 

പ്ലസ് വണ്ണിന് കൂടുതൽ അപേക്ഷകർ ഇത്തവണയും മലപ്പുറം ജില്ലയിൽ തന്നെ - 82,678 . കോഴിക്കോട് (46,979), പാലക്കാട് (44,117) ജില്ലകളാണ് അടുത്ത സ്ഥാനങ്ങളിൽ. മറ്റു ജില്ലകളിലെല്ലാം നാൽപതിനായിരത്തിൽ താഴെ അപേക്ഷകരെ ഉള്ളൂ. ഇടുക്കി (11420), വയനാട് (11790), പത്തനംതിട്ട (12081), കാസർഗോഡ് (20431) ജില്ലകളിലാണ് കുറവ് അപേക്ഷകർ. പട്ടിക ക്ഷേമവകുപ്പിനു കീഴിലുള്ള 6 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 1996 പേർ അപേക്ഷിച്ചിട്ടുണ്ട്.

Previous Post Next Post