ആലക്കോട് :- ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മൊറാഴ സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തിൽ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. വഞ്ചന നടത്തിയ സൈബർ തട്ടിപ്പു സംഘത്തിലെ മൂന്നുപേർക്കെതിരെ കണ്ണൂർ റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. എറണാകുളത്തെ ദിൽന അഞ്ജു എന്ന ദിൽന പ്രമോദ്, അഭിഷേക്, ജോഷി ജോർജ് എന്നിവരുടെ പേരിലാണ് കേസ്. മൊറാഴയിലെ പുതിയ വീട്ടിൽ പി.വി സുമേഷ്, സുഹൃത്ത് കെ.ശിവദ ബാബു എന്നിവരുടെ 97,85,251 രൂപയാണ് തട്ടിയെടുത്തത്. 2025 ഡിസംബർ 20-ന് ഫെയ്സ്ബുക്കിലൂടെ സുമേഷിനെ പരിചയപ്പെ ട്ട എറണാകുളത്തെ ദിൽന അഞ്ജു എന്ന ദിൽന പ്രമോദ് വാട്സാപ്പ് വഴി ചാറ്റ് ചെയ്താണ് വലവീശിയത്.
ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് എറണാകുളത്തെ അഭിഷേക്, ജോഷി ജോർജ് എന്നിവരെ പരിചയപ്പെടുത്തിക്കൊടുത്തു. തുടർന്ന് ഈ മൂന്നുപേരും അവരുടെ ടെലഗ്രാം അക്കൗണ്ട് വഴി സുമേഷുമായി ചാറ്റ് ചെയ്യുകയും ഓൺലൈൻ ട്രേഡിങ്ങിന്റെ ലാഭത്തെക്കുറിച്ച് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. 2025 ഡിസംബർ 20 മുതൽ 2026 മേയ് 30 വരെ യുള്ള കാലയളവിൽ സുമേഷി ൻ കാനറാ ബാങ്ക് മാങ്ങാട്ടുപറമ്പ് ശാഖയിലെയും തളിപ്പറമ്പ് തമിഴ്നാട് മെർക്കന്റെയിൽ ബാങ്ക് വഴിയും പ്രതികളുടെ 31 അക്കൗണ്ടുകളിലേക്ക് 87,35,251 രൂപയും നൽകി.
സുഹൃത്ത് കെ.ആശയുടെ മകൾ കെ. ശിവദ ബാബു എന്നവരുടെ എസ്. ബി.ഐ ചാലോട് ശാഖയിലെ അക്കൗണ്ടിൽ നിന്ന് നാല് തവണകളിലായി 10.50,000 രൂപയും ഉൾപ്പെടെ 97,85,251 രൂപയാണ് ചതിയിലൂടെ കൈപ്പറ്റിയത്. കൈപ്പറ്റിയ പണവും ട്രേഡങ്ങിൽ ഉണ്ടായിരുന്ന ലാഭവും തിരികെ നൽകാതെ ചതിച്ചെന്നാണ് പരാതി. കണ്ണൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി.
