ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ വന്നത് സ്‌കൂട്ടർ ഓടിച്ച് ; യുവതിക്കും ഭർത്താവിനും 5000 രൂപ വീതം പിഴ


പാലക്കാട് :- ആലത്തൂരിൽ ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതി കുടുങ്ങി. യുവതിക്കും വാഹനയുടമയായ ഭർത്താവിനും ആലത്തൂർ സബ് ആർടിഒ ഓഫീസ് 5000 രൂപ വീതം പിഴ ചുമത്തി.

ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിനുമാണ് പിഴയിട്ടത്. പരീക്ഷാകേന്ദ്രത്തിലേക്ക് ഇവർ വാഹനം ഓടിച്ചുവരുന്നത് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. 1988 ലെ മോട്ടോർവാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോയിന്റ് ആർടിഒ വ്യക്തമാക്കി.

Previous Post Next Post