ചെക്കികുളം:- 7.369 ഗ്രാം മെത്താഫിറ്റനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചെക്കികുളം ഭാഗത്ത് നടത്തിയ പരിശോധനയിൽ മാണിയൂർ തണ്ടപ്പുറം സ്വദേശികളായ ഷമീം, കെ കെ ഷംസീർ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.പി സുഹൈലിനും പി.വി ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
