സംസ്ഥാന ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ്: കണ്ണൂർ ടീമിനെ ആവണി സുനിൽ നയിക്കും

 


​തലശ്ശേരി:- 2026 ജൂൺ 29 മുതൽ ജൂലൈ 1 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന 11-ാമത് സംസ്ഥാന വനിതാ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിനെ ആവണി സുനിൽ നയിക്കും. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ രണ്ടാം വർഷ മലയാളം വിദ്യാർത്ഥിനിയും പാതിരിയാട് സ്വദേശിനിയുമാണ് ക്യാപ്റ്റനായ ആവണി.

​തലശ്ശേരി യു.ടി.എസ്.സി ഹോക്കി അക്കാഡമി അംഗവും സേക്രട്ട് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയ റിഷിഗ രാജാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. നാഷണൽ സ്കൂൾസ് മുൻ താരവും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ താരവുമായ ശ്രീജിമ ശ്രീധരനാണ് ടീം മാനേജർ. കേരള സീനിയർ വനിതാ ഹോക്കി താരം അൻജിത എ. ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

​ടീം അംഗങ്ങൾ:

കെ. അഷിക, ദേവിക ഷിമിത്ത്, എൻ. ദിയ, കെ.വി. ഷാനിയ, നയന അനീഷ്, നയന അന്ന സജി, മനീഷ പി. ടോം, കെ.ആർ. പ്രസനി, ദിയ ജയിൻ, കെ. രഞ്ചിനി പ്രകാശ്, വി.വി. വൈഗ, പി. അഷിത, എം.സി. അനുഷ്ക, വിസ്മയ ഗിതീഷ്, ബി. വൃന്ദ, സി.കെ. നിയത രാജ്.

Previous Post Next Post