മുല്ലക്കൊടി:-ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്മുല്ലക്കൊടി എയുപി സ്കൂൾ ഉർദു ക്ലബ്ബിൻ്റെനേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന സന്ദേശപോസ്റ്റർ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ശുക്കൂർ മാസ്റ്റർ പ്രകാശനം ചെയ്തു.
ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. മരങ്ങൾ നട്ടുപിടിപ്പിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ സന്ദേശങ്ങൾ പരിപാടിയിലൂടെ പങ്കുവെച്ചു. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും വരും തലമുറയ്ക്ക് ശുദ്ധവും സുരക്ഷിതവുമായ ഭൂമി കൈമാറാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ചടങ്ങിൽ സംസാരിച്ച ശുക്കൂർ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ഉർദു അധ്യാപകൻ സുഹൈൽ മാസ്റ്റർ സ്വാഗതവും ഉർദു ക്ലബ് കൺവീനർ ഫാത്തിമ ബിൻത് സിറാജ് നന്ദിയും പറഞ്ഞു.
