ഗ്രേസിയസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

 


​മയ്യിൽ:- ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണ പരിപാടികൾ പാവന്നൂർ മൊട്ട എട്ടയ്യറിലെ ഗ്രേസിയസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ (GEMS) വെച്ച് വിപുലമായ പരിപാടികളോടെ നടന്നു.ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്നിജിലേഷ് പറമ്പൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

​നമ്മുടെ ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നും, വരുംതലമുറയ്ക്കായി പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി സംരക്ഷണത്തിന്റെ ഇന്നത്തെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ . ഷീബ ഇ.കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ  യൂസഫ് പാലക്കൽ, കൃഷി ഓഫീസർ  എ.കെ സുരേഷ് ബാബു, സ്കൂൾ വൈസ് പ്രിൻസിപ്പൽ.. സി.വി മഹിജ, കർഷക പ്രതിനിധി  നാരായണൻ കുട്ടി, സീനിയർ അധ്യാപിക വിജിത എ.കെ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ, പ്രദേശത്തെ കർഷകർ, അധ്യാപകർ, ഇക്കോ ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ  പങ്കെടുത്തു.സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കുമാർ സ്വാഗതവും ശ്രീല എ.കെ ചടങ്ങിന് നന്ദി യും പറഞ്ഞു.



Previous Post Next Post