ഓണത്തിന് ഒരു കൊട്ട പൂവ്; കൊളച്ചേരിയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

 


​കൊളച്ചേരി:- ഓണക്കാലത്ത് വിപണിയിൽ എത്തുന്ന അന്യസംസ്ഥാന പൂക്കളെ ആശ്രയിക്കാതെ, സ്വന്തമായി പൂക്കൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. ‘ഓണത്തിന് ഒരു കൊട്ട പൂവ്’ എന്ന പേരിലാണ് പദ്ധതിനടപ്പിലാക്കുന്നത്. എടക്കെ പ്രഭാത് വായനശാലയ്ക്ക് സമീപം നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം  കെ. കെ. മുസ്തഫ  ഉദ്ഘാടനം ചെയ്തു.

കോളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.വി.ഷമീമ അധ്യക്ഷത വഹിച്ചു.കോളച്ചേരി കൃഷിഭവൻ കൃഷി ഓഫീസർ  ടി. ഓ. വിനോദ് കുമാർ സ്വാഗതംചടങ്ങിൽ കോളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. കെ. വത്സൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഫസീല, വാർഡ് മെമ്പർ . പി കെ ദീപ എന്നിവർ സംസാരിച്ചു.കോളച്ചേരി കൃഷിഭവൻ കൃഷി ഓഫീസർ  ടി. ഓ. വിനോദ് കുമാർ സ്വാഗതംപറഞ്ഞു.

Previous Post Next Post