കുറ്റ്യാട്ടൂർ: വായനാ ദിനത്തോടനുബന്ധിച്ച് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്, ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതി, രാധാകൃഷ്ണ എ.യു.പി സ്കൂൾ ചെക്കിക്കുളം, കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാപക്ഷാചരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ നിർവ്വഹിച്ചു.
ചടങ്ങിൽ ടി. രാജൻ അധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി. സുശീല നിർവ്വഹിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എ. പ്രഭാകരൻ മാസ്റ്റർ ചടങ്ങിൽ വച്ച് കൈയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു.പി. ലത ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ. സദാനന്ദൻ സ്വാഗതവും ടി. രത്നാകരൻ നന്ദിയും പറഞ്ഞു.
