കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം തിരുനാൾ പിറന്നാളും വടക്കേ കാവിൽ വിശേഷാൽ പൂജയും ജൂൺ 22 ന്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം തിരുനാൾ പിറന്നാളും വടക്കേ കാവിൽ വിശേഷാൽ പൂജയും ജൂൺ 22 തിങ്കളാഴ്ച നടക്കും. കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താവിന്റെ പിറന്നാൾ ദിനമായ തിങ്കളാഴ്ച രാവിലെ 5.30 മുതൽ ഗണപതി ഹോമം, ഉഷ:പൂജ, നവക പൂജ, നവകാഭിഷേകം, ഉച്ചപൂജ തുടർന്ന് വർഷത്തിൽ ഒരു ദിനം മാത്രം ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള വടക്കേ കാവിൽ ഭഗവതി ക്ഷേത്രത്തിൽ പഞ്ചപുണ്യാഹം, കലശപൂജ, കലശാഭിഷേകം, ദേവിപൂജ, ഗുരുതി പൂജ എന്നിവ നടക്കും.

വിശേഷങ്ങൾ പൂജകൾക്കും ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 7 മുതൽ വടക്കേ കാവിൽ ദർശനത്തിനും വിശേഷാൽ വഴിപാടുകളായ ഗുരുതി പൂജ, ദേവി പൂജ എന്നിവ സമർപ്പിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എക്സിക്യൂട്ടീവ് ഓഫീസർ എം.കെ അരുൺ അറിയിച്ചു. തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും.

Previous Post Next Post