ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ SSLC , +2 ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. ബേങ്ക് പ്രസിഡൻ്റ് പി.വി ഗംഗാധരൻ അധ്യക്ഷനായി
കുറ്റ്യാട്ടൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി പങ്കജാക്ഷൻ, ചട്ടുകപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം സി ശശീന്ദ്രൻ, പി.ഗംഗാധരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ഇൻഷുറൻസ് വിതരണം പി.വി ഗംഗാധരൻ നിർവ്വഹിച്ചു. പരിപാടിയിൽ ബാങ്ക് സെക്രട്ടറി കെ.നാരായണൻ സ്വാഗതവും കെ.സി ശിവാനന്ദൻ നന്ദിയും പറഞ്ഞു
