കെ സ്മാർട്ട് കെട്ടിട നിർമ്മാണ പെർമിറ്റ്: ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സംവാദ പരിപാടി സംഘടിപ്പിച്ചു

​കൊളച്ചേരി:- ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ "Buildsmart കെട്ടിട നിർമ്മാണ പെർമിറ്റ് കെസ്മാർട്ടിലൂടെ: സംശയവും സംശയനിവാരണവും" എന്ന വിഷയത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വെച്ച് സംവാദ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷമീമ ടി.വി നിർവഹിച്ചു.

​കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ്  ധനീഷ് കെ.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലെൻസ്ഫെഡ് കണ്ണൂർ ജില്ലാ പ്രസിഡന്റ്  മധുസൂദനൻ എ.സി മുഖ്യ വിഷയാവതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്  ഷൈൻ ദാസ് എം.ടി സംവാദത്തിന് നേതൃത്വം നൽകി.

​കെസ്മാർട്ട് ഫാക്കൽറ്റി  ഷാജി കെ, ബിൽഡിങ് റൂൾ ഫാക്കൽറ്റി പ്രമോദ് കെ.വി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർമാർ എന്നിവർ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി.

​ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ. വത്സലൻ, ഫാസില പി, റഹ്മത്ത് പി.വി, ടിന്റു സുനിൽ തുടങ്ങി പതിനഞ്ചോളം മെമ്പർമാർ പരിപാടിയിൽ പങ്കെടുത്തു. ചർച്ചയിൽ ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് അംഗങ്ങളായ ബാബു പണ്ണേരി, ഗോപിനാഥൻ എ, നിഖിൽ പി, ജിജിന കെ, റിൻഷ എം.ആർ എന്നിവർ സംസാരിച്ചു.കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ഷംന പി.വി സ്വാഗതവും ചടങ്ങിൽ ട്രഷറർ നിസാർ എം നന്ദി പറഞ്ഞു



Previous Post Next Post