​​കെ. ചന്ദ്രന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു

 ​


​കൊളച്ചേരി: സിപിഐഎം കൊളച്ചേരി ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂനിയൻ മയ്യിൽ ഏരിയ പ്രസിഡന്റുമായിരുന്ന കെ. ചന്ദ്രന്റെ ഒമ്പതാം ചരമവാർഷികം സമുചിതമായി ആചരിച്ചു.

​കരിങ്കൽകുഴി പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ചേർന്ന അനുസ്മരണ യോഗം സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം. ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. പവിത്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീധരൻ സംഘമിത്ര, കെ. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.




Previous Post Next Post